Shihab Thangal Relief Cell and Welfare Society Welcome You. Join us to uplift the needy
വാര്‍ത്തകള്‍

ചരിത്രം


2009 ഡിസംബര്‍ മാസത്തിലാണ് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആന്‍ഡ്‌ വെല്‍ഫയര്‍ സൊസൈറ്റി രൂപീകരിക്കുന്നത് . അന്ന് മുതല്‍ നാളിതു വരെ സാമൂഹ്യ സേവന രംഗത്ത് ഒട്ടനവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുവാന്‍ സംഘടനക്കു സാധിച്ചു. ലളിതമായ രീതിയല്‍ ജനാബ് അഷ്‌റഫ്‌ കോക്കൂര്‍ സാഹിബിന്‍റെ മഹനീയ കരങ്ങളാല്‍ തുടക്കമിട്ട പ്രസ്ഥാനം ഇന്ന് സാമൂഹ്യ , വിദ്യാഭ്യാസ ആരോഗ്യ ആത്മീയ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തുന്നു.   സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന നിര്‍ധന സമൂഹത്തെ പുനരുദ്ധരിക്കുക എന്നതാണ് സംഘടനയുടെ സ്ഥാപിത ലക്‌ഷ്യം. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുക, ആരോഗ്യ ബോധവല്‍ക്കരണം , ആത്മീയ സംഗമം, സാമൂഹ്യ സേവനം , റിലീഫ് പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍കരണം തുടങ്ങി സമൂഹത്തെ ബാധിക്കുന്ന   അസംഖ്യം മേഖലകള്‍ സംഘടനയുടെ പരിധിയില്‍ വരുന്നു.2009 ഡിസംബര്‍ മുതല്‍ 2012 ഡിസംബര്‍ വരെ 100 നിര്‍ധന കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡു മാതൃകയില്‍ വ്യവസ്ഥാപിതമായി 6 കിലോ അരി പ്രതി കുടുംബത്തിനു നല്‍കി വരുന്നു. ജനാബ് അഷ്‌റഫ്‌ അഷ്റഫിയുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഖുര്‍ആന്‍ ക്ലാസ് നടക്കുന്നു. ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകളും കൃത്യമായ ഇടവേളകളില്‍ നടത്തുന്നു. വിവിധ ഗവണ്‍മെന്‍റ് ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്കു പ്രാപ്യമാക്കി     കൊടുക്കുന്നതില്‍ സംഘടന സജീവ ശ്രദ്ധ പുലര്‍ത്തുന്നു. ആലങ്കോട്,വട്ടംകുളം,കപ്പൂര്‍ പഞ്ചായത്തുകളുടെ സംഗമ പ്രദേശമായ കക്കിടിപ്പുറം   ആണ് ഇപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തന മേഖല. ഭാവിയില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലേക്കും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ സംഘടന ലകഷ്യമിടുന്നു.
 

കമ്മി റ്റി
ചെയര്‍മാന്‍- പി . കെ . കുഞ്ഞഹമ്മ ദ്
വൈസ് ചെയര്‍മാന്‍ -  പി . വി . മുഹമ്മദ്‌ ഹാജി, ടി. എം അബൂബക്കര്‍ , സി . മൊഹമ്മദുണ്ണി , എ . ഷാഹുല്‍ ഹമീദ് മാസ്റ്റര്‍
ജനറല്‍ കണ്‍വീനര്‍ -  ബഷീര്‍ കക്കിടിക്കള്‍
കണ്‍വീനര്‍- ടി. എ . ഉമ്മര്‍, സി.വി.അഷ്‌റഫ്‌, പി.പി. ജലീല്‍, കെ. വി. റിഷാദ് 

ട്രഷറര്‍ - കെ.വി.ബാവ ഹാജി
അഡ്വൈസറി  ബോര്‍ഡ്‌
ചെയര്‍മാന്‍ -   
അഷ്‌റഫ്‌ കോക്കൂര്‍
അംഗങ്ങള്‍ = പി. പി. യൂസുഫലി , ഷാനവാസ് വട്ടത്തൂര്‍